കൊട്ടാരക്കര: കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ജൂലായ് 31ന് ഉച്ചയ്ക്ക് 1ന് മൈലം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. അൻപത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന് വെള്ളയിൽ കറുപ്പ് വരയുള്ള ഷർട്ടും പാന്റുമായിരുന്നു വേഷം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9497987039, 0474 2454629.