പത്തനാപുരം: കാലം കുറേയായി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിന് ഡ്രൈവറില്ലാതായിട്ട്. പലവട്ടം പലരീതിയിൽ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് ഫിറ്റ്നസ് ടെസ്റ്റുകളൊക്കെ നടത്തി നോക്കുകുത്തിയായി ആംബുലൻസ് കിടപ്പുണ്ട്. ആർക്കും ഉപകാരപ്പെടില്ലെന്ന് മാത്രം. ഡ്രൈവറെ നിയമിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിയിലുള്ള അഭിപ്രായ വ്യാത്യാസമാണ് ഡ്രൈവറെ കിട്ടാട്ടതിന്റെ കാരണമെന്നും ആരോപണമുണ്ട്. എന്തായാലും നിർദ്ധനരായ രോഗികൾ അമിത തുക നൽകി സ്വകര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് .
ആംബുലൻസിന്റെ കാര്യത്തിൽ പരാതി പറയുമ്പോൾ ഉടൻ പരിഹരിക്കും എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ പറയുന്നത്. എന്നാൽ ഒരു നടപടിയുമുണ്ടാകുന്നില്ല.
നാട്ടുകാർ