ncc-
കോഴിക്കോട് നടന്ന ഇന്റർ ഗ്രൂപ്പ് ടി.എസ്.സി മത്സരത്തിൽ സർവീസ് വെപ്പൺ ഷൂട്ടിംഗ് ഇനത്തിൽ ചാമ്പ്യൻമാരായ കൊല്ലം ഗ്രൂപ്പ് ട്രോഫി​ ഏറ്റുവാങ്ങുന്നു

കൊല്ലം: കോഴിക്കോട് നടന്ന ഇന്റർ ഗ്രൂപ്പ് ടി.എസ്.സി മത്സരത്തിൽ സർവീസ് വെപ്പൺ ഷൂട്ടിംഗ് ഇനത്തിൽ കൊല്ലം ഗ്രൂപ്പ് ചാമ്പ്യൻമാരായി. ഇന്റർ ഗ്രൂപ്പ് ടി.എസ്.സി ഓവറാൾ മത്സരത്തിലും റണ്ണറപ്പായി. ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. കൊല്ലം ഗ്രൂപ്പിനു കീഴിലുള്ള യൂണിറ്റുകളിലെ 59 കേഡറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. എൻ.സി.സി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.സുരേഷ്, വിവിധ എൻ. സി.സി യൂണിറ്റുകളിലെ കമാൻഡിംഗ് ഓഫീസർമാർ, ജി.സി.ഐ, പി.ഐ ജീവനക്കാർ എന്നിവരാണ് പരിശീലനം നൽകിയത്.