കൊല്ലം: പെൻഷൻകാർക്ക് നൽകേണ്ട കോടിക്കണക്കിന് രൂപ പ്രതിച്ഛായ മിനുക്കുന്നതിനും റീൽസ് ഉണ്ടാക്കുന്നതിനും ചെലവാക്കിയ സർക്കാർ നടപടി അപലപനീയമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ പറഞ്ഞു. പെൻഷൻ പരിഷ്കരണവും ക്ഷാമബത്താ കുടിശ്ശികയും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ ദ്വിദിന സത്യഗ്രഹത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലാ വൈസ് പ്രസിഡന്റ്‌ എച്ച്.മാരിയത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.നസീൻ ബീവി, ജില്ലാ പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ, വനിതാ ഫോറം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.എസ്.ഗീതാഭായ്, സി.പി.അമ്മിണിക്കുട്ടിഅമ്മ, എസ്.വിജയകുമാരി, എസ്.സരള കുമാരിഅമ്മ, വനിതാ ഫോറം ജില്ലാ സെക്രട്ടറി കുൽസും ഷംസുദീൻ, എസ്.ലീലാമണി, ജെ.ജാസ്മിൻ, എസ്.ശാർമ്മിള, ജെ.സുവർണകുമാരിഅമ്മ, മണിയമ്മ, അസൂറാ ബീവി, പി.കെ.രാധാമണി, വാസന്തി ദിലീപ്, ചന്ദ്രമതിഅമ്മ, ബി.ബിന്ദു ജസീന്ത, പി.എൻ.ശൈലജ എന്നിവർ സംസാരിച്ചു.
സംസ്ഥാന നേതാക്കളായ പി.ഗോപാലകൃഷ്ണൻ നായർ, കെ.സി.വരദരാജൻ പിള്ള, എം.സുജയ്, കെ.രാജേന്ദ്രൻ, എ.എ.റഷീദ്, ജി.ബാലചന്ദ്രൻ പിള്ള, എ.മുഹമ്മദ് കുഞ്ഞ്, ജി.സുന്ദരേശൻ, ബി.സതീശൻ, ജി.യശോധരൻ പിള്ള, ഡി.അശോകൻ, ജി.അജിത്ത് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.