കൊല്ലം: സംസ്ഥാന വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ 32-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിത വടംവലി മത്സരം പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളേജിൽ 10ന് സംഘടിപ്പിക്കും. രാവിലെ 8ന് ആരംഭിക്കുന്ന മത്സരത്തിൽ 14 ജില്ലകളിൽ നിന്നായി 600ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കും.
സീനിയർ പുരുഷ ടീമുകളുടെ 600 കിലോഗ്രാം, 640 കിലോഗ്രാം വിഭാഗത്തിലും, വനിതകളുടെ 500 കിലോഗ്രാം വിഭാഗത്തിലും, പുരുഷ, വനിത മിക്‌സഡ് ടീമുകളുടെ 580 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരങ്ങൾ. സംസ്ഥാന വടം വലി അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്, സംഘാടക സമിതി ചെയർമാനും കോളേജ് എക്‌സി. ഡയറക്ടറുമായ പ്രൊഫ. ജിബി വർഗീസ്, വൈസ് ചെയർമാനും കോളേജ് പ്രിൻസിപ്പലുമായ ഡോ. ജയരാജു മാധവൻ, കൺവീനറും കോളേജ് വൈസ് പ്രിൻസിപ്പാലുമായി ഡോ. വി.എൻ.അനീഷ്, ഓർഗനൈസിംഗ് സെക്രട്ടറിയും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഡയറക്ടറുമായ പ്രൊഫ. ഉണ്ണി.സി.നായർ, സംഘാടക സമിതി രക്ഷാധികാരിയും പി.ടി.എ പാട്രണുമായ എ.സുന്ദരേശൻ, പബ്ലിസിറ്റി കൺവീനറും ആർക്കയിറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനുമായ സജിൻ, സംസ്ഥാന വടം വലി അസോസിയേഷൻ ജോ. സെക്രട്ടറി സിനോ.പി.ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.