ddd
കർബല - റെയിൽവേ സ്റ്റേഷൻ റോ‌ഡിൽ തെരുവ് വിളക്ക് പ്രകാശിക്കാത്തത് ചൂണ്ടികാട്ടി കഴിഞ്ഞ ഫെബ്രുവരി 19 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കൊല്ലം: നഗരത്തിലെ തിരക്കേറിയ കർബല - റെയിൽവേ സ്റ്റേഷൻ റോ‌ഡിൽ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു. പ്രദേശം ഇരിുട്ടിലായതു സംബന്ധിച്ച് 'കേരളകൗമുദി' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

റെയിൽവേ സ്‌റ്റേഷന്റെ പ്രധാന കവാടത്തിന് ഇടത് വശത്ത് ബസ് സ്റ്റാൻഡ് മുതൽ ക്യു.എ.സി റോഡിലേക്ക് തിരിയുന്ന ഭാഗം വരെയാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാതിരുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് ജോലി കഴിഞ്ഞ് കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്ക് വരുന്നവരും പോകുന്നവരും റെയിൽവേ ക്വാർട്ടേഴ്‌സിലേക്ക് പോകുന്നവരും ഉൾപ്പടെ നിത്യേന നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. അയത്തിൽ, കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്ത് നിൽക്കുന്നവരും ഇരുട്ടിൽ തന്നെ നിൽക്കേണ്ട ഗതികേടിലായിരുന്നു.

ഇരുട്ട് മൂടിയതിനാൽ ഈ ഭാഗത്ത് പാർക്ക് ചെയ്ത് പോകുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഇന്ധനമോഷണവും പതിവായിരുന്നു. കടകളിൽ നിന്നുള്ള വെളിച്ചവും റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ വെളിച്ചവും മാത്രമാ

യിരുന്നു ഏക ആശ്രയം.