കൊല്ലം: മൺറോത്തുരുത്ത് സർഗ്ഗദ്വീപ് സാംസ്‌കാരിക കൂട്ടായ്മയുടെ അഭിമുഖ്യത്തിലുള്ള പ്രതിഭാസംഗമവും പുസ്തക പ്രകാശനവും 10ന് രാവിലെ 10 നു മൺറോത്തുരുത്ത് വി.എസ് യു.പി എസിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സർഗ്ഗ ദ്വീപ് പ്രസിഡന്റും നിരൂപകനുമായ ജയചന്ദ്രൻ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. സമിതി അംഗങ്ങളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികൾ മൺറോത്തുരുത്ത് പഞ്ചായത്ത്‌ പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്യും.

കവി രാജു രഞ്ജിത്തിന്റെ കവിതാ സമാഹാരം ഡോ. ഷെറിമോന് നൽകി ഡോ. പ്രസന്നരാജൻ പ്രകാശനം ചെയ്യും. കാവ്യ രചനയിൽ നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയ കവി ശ്രീനിലയം രതീശനെയും കലാ കായികരംഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അംഗീ‌കാരങ്ങൾ കരസ്ഥമാക്കിയ ഇരുപത്തഞ്ചിലേറെ പ്രതിഭകളെയും യോഗത്തിൽ ആദരിക്കും. ശ്രീജിത്ത്‌, ജ്യോതിലാൽ തുടങ്ങിയവർ സംസാരിക്കും. ഗൗരിനന്ദ സ്വാഗതവും രഞ്ജിത്ത് കൃഷ്ണൻ നന്ദിയും പറയും.