പുനലൂർ: കേരളത്തിന്റെ അതിർത്തി ജില്ലയായ തമിഴ്നാട് തെങ്കാശി ജില്ലയിലെ പുളിയൻകുടി പടിഞ്ഞാറൻ വനമേഖലയോട് ചേർന്ന പ്രദേശത്ത് കരടിയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. വനമേഖലയോട് ചേർന്ന നാരകതോട്ടത്തിൽ
ജോലി ചെയ്യാനെത്തിയ രാമലക്ഷ്മി, അംബിക, ദേവു എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പുളിയൻകുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തിനും ഗുരുതര പരിക്കേറ്റ ഒരാളെ വിദഗ്ദ്ധധ ചികിത്സയ്ക്ക് തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ പംബ്ലിയിൽ ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മൂന്നുപേരെ കരടി ആക്രമിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.