d

കൊല്ലം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റിയും പെരുമൺ എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി പനയം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ അഷ്ടമുടി കായലോരത്ത് കണ്ടൽ തൈകൾ നട്ടു. പെരുമൺ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.അനന്തരശ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വിജയകുമാർ അദ്ധ്യക്ഷനായി. വനമിത്ര പുരസ്‌കാര ജേതാവ് വി.കെ.മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ എസ്.അജീഷ, തീരദേശ വികസന കോർപ്പറേഷൻ എക്‌സി.എൻജിനിയർ ഐ.ജി.ഷിലു, കേരള പൊലീസ് ഓഫീസേഴ്‌സ് അസോ.കൊല്ലം സിറ്റി വൈസ് പ്രസിഡന്റ് ഡി.ശ്രീകുമാർ, എസ്.ഷഹീർ, ജീസാ ജെയിംസ്, എസ്.രതീഷ്, ഡോ.വരുൺ ചന്ദ്, ഷിഹാബ്, രതീഷ്, അനൂജ് തുടങ്ങിയവർ നേതൃത്വം നൽകി.