venada-
നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ വേണാട് സഹോദയ ഇന്റർ സ്കൂൾ കബഡി ടൂർണമെന്റ് പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റൂട്ട് ഒഫ് കബഡി സെന്ററിൽ വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ വേണാട് സഹോദയ ഇന്റർ സ്കൂൾ കബഡി ടൂർണമെന്റ് പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റൂട്ട് ഓഫ് കബഡി സെന്ററിൽ വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ സെൻട്രൽ സ്കൂൾ ചെയർമാൻ ഡോ. കെ. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. സഹോദയ കോംപ്ലക്സ് സെക്രട്ടറി ടി.എസ്. സനൽ, എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സരമാദേവി സ്വാഗതവും സ്കൂൾ ആർട്ട് ആൻഡ് കൾച്ചർ മിനിസ്റ്റർ നന്ദിതരാജ് നന്ദിയും പറഞ്ഞു.

19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിൽ ചാവർകോട് എം.എ.എം മോഡൽ സീനിയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും, തേവലക്കര സ്ട്രാറ്റ്ഫോർഡ് സ്കൂൾ രണ്ടാം സ്‌ഥാനവും നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ അഞ്ചൽ ശബരിഗിരി സ്കൂൾ, നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ, നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളുകൾ ആദയ് മൂന്നു സ്ഥാനങ്ങൾ നേടി. 14 വയസിന് താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിൽ നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ, നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം, മുഖത്തല നാഷണൽ പബ്ലിക് സ്കൂൾ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. 14 വയസിന് താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ പുനലൂർ ടോക്-എച്ച് പബ്ലിക് സ്കൂൾ, നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം, കുടിക്കോട് ശ്രീ ഗുരുദേവാ സെൻട്രൽ സ്കൂൾ എന്നിവർക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. ഫസ്റ്റ് റണ്ണർ അപ്പ് ആയി നാന്തിരിക്കൽ ട്രിനിറ്റി ലൈസിയവും സെക്കൻഡ് റണ്ണറപ്പ് ആയി പുനലൂർ ടോക്-എച്ച് പബ്ലിക് സ്കൂളും, അഞ്ചിൽ ശബരിഗിരി സ്കൂളും ചാവർകോട് എം.എ.എം മോഡൽ സീനിയർ സെക്കൻഡറി സ്കൂളും നേട്ടം കൊയ്തു. നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്.