public-
ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്

കുന്നത്തൂർ: ഭരണിക്കാവ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം വ്യാപാരികൾ അട്ടിമറിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭരണിക്കാവ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. സ്റ്റാൻഡിന്റെ പ്രവർത്തനത്തെ എതിർക്കുകയല്ല, മറിച്ച് നിലവിലെ പരിഷ്കാരങ്ങൾ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളാണ് തങ്ങൾ ചൂണ്ടിക്കാട്ടിയതെന്നും പ്രസിഡന്റ് എ.കെ. ഷാജഹാൻ, ജനറൽ സെക്രട്ടറി എ. ബഷീർ കുട്ടി, ട്രഷറർ ജി. അനിൽകുമാർ എന്നിവർ അറിയിച്ചു.

യാത്രാദുരിതങ്ങൾ

കഴിഞ്ഞ മാസം 23ന് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡ് വീണ്ടും പ്രവർത്തിപ്പിക്കാനും സ്റ്റോപ്പുകളിൽ ബസുകൾ നിറുത്തി യാത്രക്കാരെ ഇറക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ, ഈ മാസം 1 മുതൽ ബസുകൾ സ്റ്റോപ്പുകളിൽ നിറുത്താതെ യാത്രക്കാരെ ഇറക്കാതെയുള്ള പരിഷ്കാരമാണ് ഉദ്യോഗസ്ഥർ നടപ്പിലാക്കിയത്. ഇത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയും, വിദ്യാർത്ഥികൾ, സ്ത്രീകൾ, പ്രായമായവർ, രോഗികൾ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർക്ക് ദീർഘദൂരം നടക്കേണ്ട അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നതായി വ്യാപാരികൾ പറയുന്നു.

പ്രധാന ആവശ്യങ്ങൾ