കൊല്ലം: നാടൻപാട്ട് കലാകാരനും ചിത്രകാരനുമായിരുന്ന പി.എസ്.ബാനർജിയുടെ നാലാം ഓർമ്മദിന സമ്മേളനം 15ന് വൈകിട്ട് 7ന് ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പി.എസ്. ബാനർജി അക്കാഡമി പ്രസിഡന്റ് സഞ്ജയ് പണിക്കർ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി പുരസ്കാരം സമർപ്പിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ നാടൻപാട്ട് മത്സര വിജയികൾക്കും സി.ആർ.മഹേഷ് എം.എൽ.എ ചിത്രരചനാ മത്സര വിജയികൾക്കും സമ്മാനം വിതരണം ചെയ്യും. പി.എസ്. ബാനർജി പുരസ്കാരത്തിന് ചിത്രകാരൻ ജിതേഷ്ജി അർഹനായി. 10,001 രൂപയും അജയൻ കടമ്പൂർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സഞ്ജയ് പണിക്കർ, ഗിരീഷ് ഗോപിനാഥ്, അഭിലാഷ് ആദി, ആർ.ബി, ഷജിത്ത്, ജി.ശങ്കരൻ കുട്ടി, മത്തായി സുനിൽ, ബൈജു മലനട, സി.കെ.പ്രേംകുമാർ, പി.എസ്. ആസാദ് എന്നിവർ പങ്കെടുത്തു.