child

കൊ​ല്ലം: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള വി​ദ്യാർ​ത്ഥി​ക​ളെ സ​ഹാ​യി​ക്കാൻ ആ​വി​ഷ്​ക്ക​രി​ച്ച 'പഠ​ന​മി​ത്രം' പ​ദ്ധ​തി​ക്ക് തു​ട​ക്കം. ജി​ല്ലാ​ത​ല ഉ​ദ്​ഘാ​ട​നം പ​ട്ട​ത്താ​നം എ​സ്.എൻ.ഡി.പി ഗവ. യു.പി സ്​കൂ​ളിൽ മേ​യർ ഹ​ണി ബെഞ്ചമിൻ നിർ​വ​ഹി​ച്ചു. ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി അ​ഡ്വ. ഡി.ഷൈൻ​ദേ​വ് അ​ദ്ധ്യ​ക്ഷ​നായി. കൊ​ല്ലം എ.ഇ.ഒ ആന്റ​ണി പീ​റ്റർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്​കൂൾ പ്ര​ധാ​ന​അ​ധ്യാ​പി​ക എ​സ്.ഇ​ന്ദു​ക​ല, പി.ടി.എ പ്ര​സി​ഡന്റ് ഷൈ​ലാൽ, വൈ​സ് പ്ര​സി​ഡന്റ് ഡി.ബൈ​ജു, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്‌​സി. സ​മി​തി അം​ഗം ആർ.മ​നോ​ജ്, സ്​കൂൾ അ​ദ്ധ്യ​പ​കൻ നെ​ജു, ശ്രീ​ദേ​വിഅ​മ്മ, സ​രി​ത രാ​ജീ​വ്, മെ​റ്റിൽ​ഡ സോ​ഫി​യ, എൻ.അ​ജി​ത് പ്ര​സാ​ദ് എ​ന്നി​വർ സം​സാ​രി​ച്ചു.