കൊല്ലം: കേരള നോളഡ്ജ് ഇക്കണോമി മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല നൈപുണ്യവത്കരണ പരിപാടി ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ അദ്ധ്യക്ഷനാകും. ജില്ലയിലെ ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ് കോളേജ്, പോളിടെക്നിക്ക് എന്നിവിടങ്ങളിലെ പ്ളേസ്മെന്റ് ഓഫീസർമാർ, പ്രിൻസിപ്പൽമാർ എന്നിവർക്കാണ് പരിശീലനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, വിജ്ഞാന കേരളം ചീഫ് അഡ്വൈസർ ഡോ.ടി.എം.തോമസ് ഐസക്, ഓപ്പൺ യൂണി.വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ്, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാർമാരായ അഡ്വ.ജി.മുരളീധരൻ പിള്ള, ഡോ.എൻ.പ്രമോദ്, ജില്ലാ അക്കാഡമിക് കോഓഡിനേറ്റർമാരായ എം.കണ്ണൻ, ഡോ.എസ്.റൂബി, ജില്ലാ മിഷൻ കോഓഡിനേറ്റർ ബി.കെ.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.