ഓച്ചിറ: മഠത്തിൽക്കാരാണ്മ ഗവ എൽ.പി.എസിൽ ഭക്ഷ്യ സുരക്ഷാ ക്ലാസും ഭക്ഷ്യ മേളയും സംഘടിപ്പിച്ചു.
കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന പുട്ട് ,ഇഡലി, ഇല അട, കൊഴുക്കട്ട, അരിയുണ്ട തുടങ്ങി 50 ലേറെ വിഭവങ്ങളാണ് ഭക്ഷ്യമേളയിലുണ്ടായിരുന്നത്. പാൽപായസം ,പാലട, ഗോതമ്പ് പായസം, കാരറ്റ് പായസം, ബീറ്റ്റൂട്ട് പായസം, ഇളനീർ പായസം തുടങ്ങിയവയുമുണ്ടായിരുന്നു. പാഴാക്കാതെ ഭക്ഷണ സാധനങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന സന്ദേശം നൽകാനാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. യോഗം ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ ഷീബ കാവിൽ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മുരളി ഭക്ഷ്യ സുരക്ഷാ ക്ലാസ് നയിച്ചു. സഞ്ചരിക്കുന്ന ഭക്ഷ്യ ലാബിന്റെ പ്രവർത്തനങ്ങൾ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ പ്രിയ വിശദീകരിച്ചു. പ്രഥമ അദ്ധ്യാപിക കെ.പി.ബിന്ദു, വൈസ് ചെയർപേഴ്സൺ ഹീര,
അദ്ധ്യാപകരായ റസിയ, രമ്യ, അഖിൽ, ജ്യോതി, വിദ്യാർത്ഥി പ്രതിനിധികൾ ശ്രീതിക ശ്രീജിത്ത്, അബാൻ അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.