കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന നടപടികളിൽ ജില്ലയിൽ വ്യാപക ക്രമക്കേടുണ്ടയെന്ന് ബി.ജെ.പി വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ്. പ്രശാന്ത് ആരോപിച്ചു. ഭരണ സ്വാധീനം മുതലാക്കി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വോട്ടർ പട്ടിക ക്രമക്കേട് നടത്താനുള്ള നീക്കത്തെ തടയും. ജനവികാരം എതിരെന്ന് മനസിലായതോടെയാണ് സി.പി.എമ്മിന്റെയും സി.പി.ഐ യുടെയും നേതൃത്വത്തിൽ അട്ടിമറി ശ്രമം നടക്കുന്നത്. മയ്യനാട് പഞ്ചായത്തിൽ ഉദ്യോഗസ്ഥർ തന്നെ ക്രമക്കേടിനെതിരെ രംഗത്തു വന്നു. ബി.ജെ.പി കോർപ്പറേഷൻ ഭരണത്തിലെത്തുമെന്ന ഭയത്തിൽ വോട്ട് ഇരട്ടിപ്പിക്കൽ പ്രക്രിയയും വ്യാപകമായി നടക്കുന്നുണ്ടെന്ന് എസ്. പ്രശന്ത് പറഞ്ഞു