കൊട്ടാരക്കര: പുത്തൂരിൽ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പാങ്ങോട് സ്വദേശിനിയായ കീർത്തനയെയാണ് കാണാതായത്. കൊട്ടാരക്കരയിലെ സ്കൂളിൽ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ സ്കൂളിൽ പോയിരുന്നില്ല. ഉച്ചയോടെ പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പുത്തൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.