കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലത്ത് നൽകുന്ന സ്നേഹാദരവ് വിജയമാക്കാനുള്ള സ്വാഗതസംഘം ചിതറ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസിൽ രൂപീകരിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ- ഓർഡിനേറ്റർ പി.വി.രജിമോൻ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.വിഷ്ണു സംഘടന വിശദീകരണം നടത്തി. പ്രിൻസിപ്പൽ വി.എസ് ബീന അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്‌ട്രസ് പി.ദീപ നന്ദിയും പറഞ്ഞു. ഈമാസം 23ന് ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെയും ശ്രീനാരായണ റിട്ട. ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹാദരവിൽ എല്ലാ അദ്ധ്യാപകരും ജീവനക്കാരും പങ്കെടുക്കാൻ തീരുമാനിച്ചു.