കൊല്ലം: പോളയത്തോട് റെയിൽവേ മേൽപ്പാലത്തിന് (ആർ.ഒ.ബി) നിർമ്മാണത്തിന് 24 കോടിയുടെ നിർമ്മാണ കരാർ. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിച്ചേക്കും. കൊച്ചി ആസ്ഥാനമായുള്ള സ്കിൽഡ് കൺസ്ട്രക്ഷൻസിനാണ് കരാർ നൽകിയിരിക്കുന്നത്.

ആർ.ഒ.ബിയുടെ പൈൽ, പൈൽക്യാപ്പ് എന്നിവ കോൺക്രീറ്റിലും മുകളിലുള്ള ഡെക്ക് പ്ലേറ്റ്, ഡെക്ക് സ്ലാബ് എന്നിവ സ്റ്റീലിലും നിർമ്മിക്കും. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന മറ്റ് ആർ.ഒ.ബികളിൽ നിന്ന് വ്യത്യസ്തമായി പോളയത്തോട് മേൽപ്പാലത്തിൽ റെയിൽവേ ലൈനിന്റെ മുകൾ ഭാഗത്തെ നിർമ്മാണവും നിർവഹണ ഏജൻസിയായ കെ.ആർ.ഡി.സി.എല്ലിന്റെ നേതൃത്വത്തിൽ തന്നെയാവും. ഒന്നര വർഷമാണ് നിർമ്മാണ കാലാവധി. തടസങ്ങളുണ്ടായില്ലെങ്കിൽ രണ്ട് വർഷത്തിനകം ആർ.ഒ.ബി യാഥാർത്ഥ്യമാകും.

 നഷ്ടപരിഹാര വിതരണം ഉടൻ

പോളയത്തോട് ആർ.ഒ.ബി നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാര വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. കളക്ടറുടെ അനുമതി ലഭിച്ചാലുടൻ ഉടമകളുടെ അക്കൗണ്ടുകളിൽ പണമെത്തും. തൊഴിൽ നഷ്ടമാകുന്നവർക്ക് പുനരധിവാസ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരവും നൽകും. നഷ്ടപരിഹാരം വിതരണം പൂർത്തിയായാൽ ഉടൻ ഏറ്റെടുക്കുന്ന ഭൂമി നിർവഹണ ഏജൻസിയായ കെ.ആർ.ഡി.സി.എല്ലിന് കൈമാറും.

...........................

 ഭൂമിക്കും കെട്ടിടത്തിനുമുള്ള നഷ്ടപരിഹാരം: 11.34 കോടിയും

 പുനരധിവാസം: 28.48 ലക്ഷം

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കരാർ തുക ₹ 24 കോടി

നിർമ്മാണ കാലാവധി -18 മാസം

നീളം ​ 400 മീറ്റർ (അപ്രോച്ച് റോഡ് സഹിതം)

വീതി ​- 10.5 മീറ്റർ

നടപ്പാത - 1.5 മീറ്റർ (ഒരുവശത്ത്)