കൊല്ലം: രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർപട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കൊല്ലത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബി.ജെ.പിക്ക് അധികാരത്തിൽ തുടരാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കമ്മിഷൻ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
'കണ്ണുതുറക്കൂ ജനാധിപത്യമേ, കണ്ണുതുറക്കൂ അധികാരികളെ' എന്ന മുദ്രാവാക്യവുമായി കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാലയിൽ പ്രസിഡന്റ് ഹസ്ന ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹസൈൻ പള്ളിമുക്ക്, ഒ.ബി.സി ജില്ലാ ചെയർമാൻ ഒ.ബി. രാജേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, ബിനോയ് ഷാനൂർ, ഉല്ലാസ് ഉളിയക്കോവിൽ, ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ പളളിമുക്ക്, സുദർശന ബാബു, തോപ്പിൽ റിയാസ്, നിസാം മുളങ്കടകം, ഷർമി ഹർഷാദ്, സനൂജ്, സൈതലി തുടങ്ങിയവർ, സംസാരിച്ചു.