പത്തനാപുരം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന കുന്നിക്കോട്-പട്ടാഴി ഗ്രാമീണ പാതയോരത്ത് റെയിൽവേ ട്രാക്ക് കടന്നുപോകുന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തത് വലിയ അപകട ഭീഷണിയാകുന്നു. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഈ ഭാഗത്തുകൂടി കടന്നുപോകുന്നത്. ആവണീശ്വരം റെയിൽവേ ക്രോസിന് സമീപം ഏകദേശം 50 മീറ്റർ ദൂരത്തിലാണ് ഈ അപകടാവസ്ഥ നിലനിൽക്കുന്നത്.
അപകട സാദ്ധ്യതയേറെ
കൊല്ലം-കൊട്ടാരക്കര-ആവണീശ്വരം-തിരുനെൽവേലി റെയിൽവേ പാതയുടെ 5 മീറ്റർ മാത്രം അടുത്താണ് റോഡുള്ളത്. പാതയോരത്തെ മണ്ണ് ഏതുസമയത്തും ഇടിഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്. ട്രെയിൻ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന കമ്പനം ഈ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഈ ഭാഗത്ത് ഒരു പാർശ്വഭിത്തിയും അതിനുമുകളിൽ ക്രാഷ് ബാരിയറും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
നിവേദനം നൽകിയിട്ടും നടപടിയില്ല