പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ അഷ്ടമംഗലം 3447 -ാം നമ്പർ ശാഖയിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിർമ്മാണ പുരോഗതി അവലോകനയോഗം ചേർന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് , യോഗം ഡയറക്ടർ ബോർഡ് അംഗം ജി.ബൈജു , യൂണിയൻ കൗൺസിലർ അടുക്കളമൂല ബി.ശശിധരൻ , ശാഖ പ്രസിഡന്റ് എസ്.സജു , വൈസ് പ്രസിഡന്റ് എസ്.ബിജു , സെക്രട്ടറി ഷീജ സുരേഷ് , യൂണിയൻ പ്രതിനിധി യശോദരൻ സ്വാമിനാഥൻ, വാർഡ് കൗൺസിലർ കെ.കനകമ്മ , സുധിൻ , മംഗളാനന്ദൻ , രാജേന്ദ്രൻ , സുമി ചന്ദ്രൻ , ജിജിത ജയകുമാർ , വിനിത രാജേഷ്, രേഖാദേവൻ, ശ്രീലക്ഷ്മി, അനിൽ, ഹരി ,തങ്കമണി എന്നിവർ പങ്കെടുത്തു.