കൊല്ലം: മുണ്ടശേരി സാംസ്കാരിക ഫൗണ്ടേഷന്റെ അവാർഡ് വിതരണ യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുണ്ടശേരി സാഹിത്യ പുരസ്കാരം ബീന സജീവിന് അദ്ദേഹം സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് എ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി സി.വി. പ്രസന്നകുമാർ, ആൻഡേഴ്സൺ, മുഖത്തല ശ്രീരാജ്, ഡോ. ലക്ഷ്മി എന്നിവർ സംസാരിച്ചു. ഡോ.വസന്തകുമാർ സാംബശിവൻ, ആശ്രാമം ഓമനക്കുട്ടൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, പ്രവീൺ ഗോപാലശ്ശേരി, ദിൽ മുരളി, ലിജു, അമീന, അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.