draw

കൊല്ലം: ജവഹർ ബാലഭവൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് രാവിലെ 9 മുതൽ കൊല്ലം ജവഹർ ബാലഭവൻ അങ്കണത്തിലാണ് മത്സരങ്ങൾ. പ്രൈമറി പ്ളസ് അപ്പർ പ്രൈമറി, ഹൈസ്‌കൂൾ പ്ളസ് ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒരോ വിഭാഗത്തിനും ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് രജിസ്റ്റർ ചെയ്യണം. വാട്സ് ആപ്പ് നമ്പരിലും പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9447990915.