nandana

കൊല്ലം: കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി പുത്തൂർ പാങ്ങോട് താഴം നന്ദായനത്തിൽ നന്ദന.എസ്.പണിക്കരുടെ (22) മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് കൊല്ലം കരിക്കോടുള്ള സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിൽ മാനസികാസ്വാസ്ഥ്യമെന്ന തരത്തിലാണ് എഴുതിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. കരിക്കോടുള്ള എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ് നന്ദന. ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികൾ അവധി പ്രമാണിച്ച് വീട്ടിൽ പോയിരുന്നു. മറ്റ് മുറികളിലെ വിദ്യാർത്ഥിനികൾ വിളിച്ചിട്ടും കതക് തുറക്കാഞ്ഞതിനെ തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. സുകു.കെ.പണിക്കർ- മാലിനി ദമ്പതികളുടെ മകളാണ്. മരണത്തിൽ ദുരൂഹതകളില്ലെന്ന് കിളികൊല്ലൂർ പൊലീസ് അറിയിച്ചു.