കൊല്ലം: കർഷക കോൺഗ്രസ് കൊല്ലം ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുധീഷ് ഉദ്ഘാടനം ചെയ്തു. ചിങ്ങം ഒന്നിന് നടത്തുന്ന 'കണ്ണീർ ദിനാചരണം' വിജയിപ്പിക്കണമെന്ന് അവർ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞാവിൽ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രാക്കുളം സുരേഷ്, ജില്ലാ ഭാരവാഹികളായ അഡ്വ. നൗഷാദ്, മദനൻ പിള്ള, കണ്ടച്ചിറ യേശുദാസ്, കരുണാകരൻ പിള്ള, പനയം സജീവ്, ജോസ് ഡാനിയൻ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു