പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടമൺ 34 ജംഗ്ഷന് സമീപം റോഡിനോട് ചേർന്നുള്ള കുന്ന് തകർന്ന നിലയിൽ. ഭാഗികമായി ഇടിഞ്ഞ മണ്ണ് പാതയിലേക്ക് വീഴുന്നത് ഗതാഗതത്തിന് തടസവും അപകടഭീഷണിയുമാകുന്നു.
മരങ്ങൾ വളർന്നു നിൽക്കുന്ന ഈ ഭാഗത്തെ മണ്ണിന് ബലക്കുറവുണ്ട്. ശക്തമായ മഴ ലഭിച്ചാൽ മരങ്ങൾ ഉൾപ്പെടെ പൂർണമായി റോഡിലേക്ക് ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത അധികൃതരെ ഈ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും അടിയന്തര സുരക്ഷാ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. തിരക്കേറിയ ഈ പാതയിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകും.