കരുനാഗപ്പള്ളി: അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്റ്റോപ്പ് ഡയേറിയ' ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അഴീക്കൽ ഗവ.ഹൈസ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം നിർവഹിച്ചു. അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ അദ്ധ്യക്ഷനായി. ഒ.ആർ.എസ് ദിനത്തെക്കുറിച്ച് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ടി. ഷൈമ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാ അഭിലാഷ്, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, എച്ച്.ഐ. ഗിരീഷ് കുമാർ, പി.എച്ച്.എൻ. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
മലേറിയ, ഡെങ്കിപ്പനി ദിനങ്ങളോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് ഡോ. ജാസ്മിനും യു. ഉല്ലാസും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അദ്ധ്യാപകരായ ശ്രീജ, മുഹമ്മദ് സലിംഖാൻ, പി.ടി.എ അംഗം മോഹൻദാസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.