photo
മഹിളാ കോൺഗ്രസ് സാഹസ് യാത്രയുടെ കരുനാഗപ്പള്ളി നഗരസഭ സ്വാഗതസംഘ രൂപീകരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ. എ. ജവാദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : മഹിളാ കോൺഗ്രസ് സാഹസ് യാത്രയുടെ കരുനാഗപ്പള്ളി നഗരസഭ സ്വാഗതസംഘ രൂപീകരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജസ്ന അദ്ധ്യക്ഷയായി. ബിന്ദു ജയൻ, സന്തോഷ് തുപ്പാശ്ശേരി, മാരിയത്ത് ബീവി, സുനിത സലിംകുമാർ, ബോബൻ ജി.നാഥ്, സുരേഷ് പനക്കുളങ്ങര, സോമരാജൻ,ദേവരാജൻ, മുനമ്പത് ഗഫൂർ, ശകുന്തള അമ്മ വീട്, ബീന ജോൺസൺ, ആർ.എസ്.കിരൺ, ചിത്ര വിനോദ്, ജയകുമാർ, സുഭാഷ് ബോസ്, ശ്രീശാന്തി എന്നിവർ സംസാരിച്ചു.