കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് മികച്ച പരിചരണം നൽകാൻ സിംഗപ്പൂർ ആസ്ഥാനമായുള്ള കിൻഡർ മെഡിക്കൽ ഗ്രൂപ്പിന്റെ ആശുപത്രി കൊല്ലം രണ്ടാം കുറ്റിയിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ സാമ്പത്തികമായി എല്ലാ തട്ടിലുമുള്ളവർക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2011ൽ കിൻഡർ മെഡിക്കൽ ഗ്രൂപ്പിന്റെ രാജ്യത്തെ ആദ്യ കിൻഡർ വുമൺസ് ഹോസ്‌പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ ചേർത്തലയിൽ ആരംഭിച്ചത്. തുടർന്ന് കൊച്ചി, ബംഗളൂരു, ആലപ്പുഴ എന്നിവിടങ്ങളിലും ആശുപത്രികൾ ആരംഭിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ സംസ്ഥാനത്ത് ഏകദേശം 12000 ഓളം കുട്ടികളുടെ ജനനം കിൻഡറിൽ നടന്നു.

ഗർഭകാലം ആഘോഷമാക്കുന്നുവെന്നാണ് കിൻഡറിന്റെ സവിശേഷത. ഗർഭകാലത്ത് കുടുംബത്തിനൊപ്പം നിന്ന് വിവിധ ഇടപെടലുകളിലൂടെ മാനസിക സംഘർഷം കുറയ്ക്കുന്നു. ആന്റിനേറ്റൽ കൗൺസലിംഗ്, ആന്റിനേറ്റൽ ക്ലാസ്, ഗർഭിണികൾക്കായുള്ള യോഗ ക്ലാസ്, 24 മണിക്കൂറും ഗൈനെക്കോളജി ഡോക്ടറുടെ പിന്തുണയോടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്, മാനസിക സംഘർഷം അനുഭവിക്കുന്നവർക്കുള്ള ഇൻ ഹൗസ് സൈക്കോളജിക്കൽ കൗൺസലിംഗ്, ഫെമിലറൈസ് യുവർ ഹോസ്പിറ്റൽ എന്ന ആശയത്തോടെയുള്ള ഹോസ്‌പിറ്റൽ ടൂർ എന്നിവയ്ക്ക് പുറമേ പിറന്നാൾ, വിവാഹ വാർഷികം പോലെയുള്ള മനോഹര നിമിഷങ്ങളിൽ കിൻഡറും അവരോടൊപ്പം പങ്കുചേരും. ഗർഭിണികളുടെ ഫാഷൻ ഷോ, സംഗീത മത്സരം, കേക്ക് മിക്‌സിംഗ് സെറിമണി, ബേബി ഷവർ സെറിമണി തുടങ്ങിയവയുമുണ്ടാകും.

കിൻഡർ ഹോസ്‌പിറ്റൽസ് ചെയർമാൻ ഡോ. വി.കെ.പ്രദീപ്‌കുമാർ, മാനേജിംഗ് പാർട്ണർ ഡോ.നൂർദീൻ അബ്ദുൽ കിൻഡർ ഹോസ്‌പിറ്റൽസ് സി.ഇ.ഒ രഞ്ജിത്ത് കൃഷ്‌ണൻ, സി.ഒ.ഒ ആന്റോ ട്വിങ്കിൾ, ഫോർഫ്രണ്ട് ടെക്നോളോജിസ് സി.ഇ.ഒ ആൻഡ് ഫൗണ്ടർ പി.എം.റസൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.