കൊല്ലം: നാഗസാക്കി ദിനത്തിൽ പീസ് ടവറൊരുക്കി ഗവ.ടി.ടി.ഐയിലെ കുരുന്നുകൾ. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട... എന്ന പരിപാടിയിൽ കുട്ടികൾ സ്വയം നിർമ്മിച്ച സഡാക്കൊ കൊക്കുകളെ കൈകളിലേന്തിയാണ് അണിനിരന്നത്. പ്രിൻസിപ്പൽ ഇ.ടി. സജി നാഗസാക്കി ദിന സന്ദേശം നൽകി. ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, സഡാക്കൊ കൊക്ക് നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു. അദ്ധ്യാപകരായ പി.കെ. ഷാജി, ജി. ലെനെ, സൂസമ്മ അലക്സ്, ഗീതാകുമാരി, രാജേശ്വരൻ എന്നിവർ നേതൃത്വം നൽകി.