photo
ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടിയ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ടീം സംഘാടകർക്കൊപ്പം

കരുനാഗപ്പള്ളി : ജെ.എഫ്.കെ.എം. വി.എച്ച്.എസ്.എസിൽ വെച്ച് നടന്ന 29-ാമത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ, 27 സ്വർണ്ണ മെഡലുകൾ നേടി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായ നാലാം തവണയും ഓവറോൾ കിരീടം സ്വന്തമാക്കി. 18 സ്വർണ്ണ മെഡലുകളുമായി പുതിയകാവ് അമൃത വിദ്യാലയം രണ്ടാം സ്ഥാനവും, 7 സ്വർണ്ണ മെഡലുകൾ നേടി കൊല്ലം ജൗഹർ നവോദയ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കേരള ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി സെക്രട്ടറി ജോയ് വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി. പ്രമോദിന്റെ അദ്ധ്യക്ഷനായി. കേരള ജൂഡോ അസോസിയേഷൻ സെക്രട്ടറി പി.ആർ.രേൺ മുഖ്യ അതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ പ്രദീപ് കുമാർ, കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. പ്രകാശ്, ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. സാബുജൻ, ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ മനോജ് എസ്. മുരളി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സ്വപ്‌മിൽ വിക്രമൻ സ്വാഗതം പറഞ്ഞു.