ക്ലാപ്പന: പാട്ടത്തിൽ കടവിന് പടിഞ്ഞാറ് ഭാഗത്തുള്ള ആറാം നമ്പർ സുനാമി കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറിലധികം വരുന്ന കണ്ടൽവനം വെട്ടിനശിപ്പിച്ചു. സാധാരണ വനങ്ങളെക്കാൾ 50 ഇരട്ടിയിലധികം കാർബൺ വലിച്ചെടുക്കാനുള്ള ശേഷിയുള്ള കണ്ടൽക്കാടുകൾ നശിപ്പിച്ചത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ആശങ്ക.
നിയമലംഘനം
കേരളത്തിൽ 70 ശതമാനത്തിലേറെ കണ്ടൽക്കാടുകളും സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ, ഉടമസ്ഥാവകാശം ആർക്കാണെങ്കിലും കണ്ടൽവനങ്ങളെ സംരക്ഷിക്കാൻ കർശന നിയമങ്ങളുണ്ട്. ഇത്തരം നിയമങ്ങൾ ലംഘിച്ചാണ് ഇവിടെ കണ്ടൽക്കാടുകൾ നശിപ്പിച്ചിരിക്കുന്നത്. മഴ കഴിഞ്ഞതോടെ നിലം നികത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പരിസ്ഥിതിക്ക് ആഘാതം