ക്ലാപ്പന: ക്ഷീര വികസന വകുപ്പും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ ഓച്ചിറ ബ്ലോക്ക് ക്ഷീരകർഷക സംഗമം 2025-26 മഠത്തിൽ കാരാഴ്മ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. സി.ആർ.മഹേഷ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എ. അനിരുദ്ധൻ അദ്ധ്യക്ഷനായി. കന്നുകാലി പ്രദർശനം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗോരക്ഷാ ക്യാമ്പും ക്ഷീരവികസന സെമിനാറും നടന്നു.
മഠത്തിൽ കാരാഴ്മ ക്ഷീരവികസന സഹകരണ സംഘം പ്രസിഡന്റ് ആർ. ബൈജു സ്വാഗതം ആശംസിച്ചു. കെ.സി.എം.എം.എഫ്. മെമ്പർ കെ.ആർ. മോഹനൻ പിള്ള, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അനിൽ എസ്. കല്ലേലിഭാഗം, ഗേളി ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ദീപ്തി രവീന്ദ്രൻ, എസ്. ശ്രീലത, സുരേഷ് താനുവേലി, റാഷിദ് എം. വാഹിദ്, സുനിത അശോക്, നിഷ അജയകുമാർ, ഷേളി ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.