പരവൂർ: അടൂർ ജാതി വാദിയല്ലെന്നും അടൂരിന്റെ മിക്ക സിനിമകളിലും അടൂർ സിനിമകളിൽ പിന്നാക്ക സമുദായക്കാരാണ് പ്രധാന വേഷങ്ങൾ ചെയ്തതിൽ ഏറെയെന്നും പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ വക്കം മനോജ് പ്രസ്താവനയിൽ പറഞ്ഞു. അടൂരിനെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചാൽ കേരളം നോക്കി നിൽക്കില്ല. സിനിമയെ ഗൗരവമായി കണ്ട ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് അടൂർ. നല്ല സിനിമകളെ സ്നേഹിക്കുന്ന കേരളത്തിലെ പ്രേക്ഷകർ ഒറ്റക്കെട്ടായി അടൂർ ഗോപാലകൃഷ്ണനെന്ന സംവിധായകനു പിന്നിൽ അണിനിരക്കണമെന്നും വക്കം മനോജ്പറഞ്ഞു.