house

കൊല്ലം: സ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി എം.മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച് നൽകുന്ന വീടിന് ഇന്ന് ശിലപാകും.

ക​ല്ല​ട​ ​വി​ള​ന്ത​റ​യി​ൽ​ ​മി​ഥു​ന്റെ​ ​നി​ല​വി​ലെ​ ​പ​ഴ​യ​ ​വീ​ടു​ള്ള​ ​ഭൂ​മി​യി​ലാ​യാ​ണ് ​പു​തി​യ​ ​വീ​ടൊ​രു​ങ്ങു​ക. 'മിഥുന്റെ വീട്, എന്റെയും' എന്ന് പേരിട്ട് നടത്തുന്ന ഭവന നിർമ്മാണത്തിന്റെ ശിലാസ്ഥാപനം രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ എന്നിവർ പങ്കെടുക്കും.