ss

കൊല്ലം: ജപ്പാനിലെ ഹിരോഷിമ നാഗസാക്കി നഗരങ്ങളിലെ അണുബോംബ് സ്‌ഫോടനത്തിന്റെ 80-ാം വാർഷികത്തിൽ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു. പട്ടത്താനം വിമല ഹൃദയ സ്‌കൂളിൽ നടന്ന ചടങ്ങ് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി.അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ കെ.ആനി അദ്ധ്യക്ഷയായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ്, വിദ്യാർത്ഥികൾ, ശിശുക്ഷേമ സമിതി പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.