കൊല്ലം: അഖില കേരള സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക സെക്രട്ടറിയും മുൻ എം.എൽ.എയുമായ പണ്ഡിറ്റ് മഹോപാദ്ധ്യായ കെ.എസ്.കൃഷ്ണശാസ്ത്രിയെ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി നെടുവത്തൂർ ഉണ്ണി, എ.പങ്കജാക്ഷൻ, ദാസ് താമരക്കുടി, അമ്പിളി എന്നിവർ സംസാരിച്ചു. ശൂരനാട് തട്ടാശേരി ഭവനാങ്കണത്തിലെ സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.