കൊല്ലം: പാരിപ്പള്ളി ചാവർകോട് വലിയകൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ 23ന് കാമ്പസ് ഇന്റർവ്യൂ നടക്കും. എറണാകുളം ഇൻഫോ പാർക്ക് കമ്പനി ഇലക്ട്രിഫിക്സാണ് കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഏത് കോളേജിൽ നിന്നുമുള്ള ബി.ടെക്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇളക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ അവസാന വർഷ വിദ്യാർത്ഥികൾക്കും എം.സി.എ, ബി.സി.എ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. www.vkcet.com. എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഇല്ല. ജോലി ലഭിക്കുന്നവർക്ക് 50,000 രൂപയാണ് തുടക്ക ശമ്പളം. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, പ്രൊഫ. ജി.ബിജു, പ്രൊഫ. വി.വിഷ്ണു എന്നിവർ പങ്കെടുത്തു.