കൊല്ലം: പ്രീ പ്രൈമറി വിഭാഗത്തിൽ പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് അദ്ധ്യാപക നിയമനം നടത്തണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. 2019ൽ വിജ്ഞാപനവും 2024ൽ പട്ടികയും പ്രസിദ്ധീകരിച്ചെങ്കിലും ജില്ലയിൽ മൂന്ന് നിയമനങ്ങൾ മാത്രമാണ് നടന്നത്. ഈ റാങ്ക് പട്ടിക നിലനിൽക്കെയാണ് പുതിയ വിജ്ഞാപനം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമനം ഉറപ്പാക്കുക, താലോലം, വർണക്കൂടാരം പദ്ധതികൾ നടപ്പാക്കിയ വിദ്യാലയങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്കും വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്കുമടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഉദ്യോഗാർത്ഥികളായ സുമ മണി, ടി.രാജി, വി.ടി.പ്രവീണ, പി.ലാലുമോൾ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.