കൊല്ലം: യൂത്ത് കോൺഗ്രസ് 65-ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള വേരുറപ്പിക്കൽ യജ്ഞത്തിന്റെ ഭാഗമായി ഡിവിഷൻ, വാർഡ്, യൂണിറ്റ് കമ്മിറ്റികളുടെ പുനഃസംഘടനാ പ്രക്രിയയ്ക്ക് കൊല്ലത്ത് തുടക്കമായി. യുവജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്നവർ തൊഴിൽ നൽകാതെ യുവജനതയെ ഒന്നടങ്കം കുടിയേറ്റം നടത്തിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
യൂത്ത് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് ഹസ്ന ഹർഷാദ് അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ്, ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ഉളിയക്കോവിൽ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എസ്.സിദ്ദിഖ്, യൂത്ത് കോൺഗ്രസ് കൊല്ലം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരപറമ്പ്, തൗഫീഖ് കുരീപ്പുഴ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.