award

കൊല്ലം: കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ.രവീന്ദ്രനാഥൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അച്ചാണിരവി കാരുണ്യ അവാർഡ് ദാനം 23ന് നടക്കും. വൈകിട്ട് 5.30ന് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ജീവകാരുണ്യ പ്രവർത്തകനും മജീഷ്യനുമായ ഗോപിനാഥ് മുതുകാടിന് സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാരം നൽകും. 15ന് കൊല്ലം ഫാസ് അങ്കണത്തിൽ രാവിലെ 10ന് ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായർ പതാക ഉയർത്തും. 19ന് വൈകിട്ട് 6.30ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം ശാകുന്തളം സോപാനം ഓഡിറ്റോറിയത്തിൽ. 30ന് പ്രതിമാസ പരിപാടിയായ ഫാസ് സംഗീതനിറവ് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന്.