gurudeva-
ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാർഷിക കലോത്സവം “എക്സ്പ്രഷൻസ് 2025”പ്രശസ്ത മിമിക്രി കലാകാരൻ സുധി കലാഭവൻ ഉദ്ഘാടനം ചെയ്യുന്നു

കുടിക്കോട്: ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാർഷിക കലോത്സവം “എക്സ്പ്രഷൻസ് 2025”പ്രശസ്ത മിമിക്രി കലാകാരൻ സുധി കലാഭവൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ ആവേശത്തിലാക്കിക്കൊണ്ട് സുധി കലാഭവൻ നാടൻപാട്ടുകളും മിമിക്രിയും അവതരിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി സ്കൂൾ കാമ്പസിലാണ് കലോത്സവം അരങ്ങേറിയത്. വിവിധയിനം കലാപരിപാടികൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. കൾച്ചറൽ സെക്രട്ടറി വി. സഹസ്ര ചടങ്ങിൽ നന്ദി പറഞ്ഞു.