കൊല്ലം: വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ അവസരങ്ങൾ നേരിട്ട് അനുഭവിക്കാനും വിദേശ സർവകലാശാലകളുമായും ഇന്ത്യയിലെ പ്രശസ്ത സർവകലാശാലകളുമായും സംവദിക്കാനും കഴിയുന്ന ഗ്ലോബൽ യൂണിവേഴ്‌സിറ്റി മേള കൊല്ലം ഡൽഹി പബ്ലിക് സ്‌കൂളിൽ നടന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർവകലാശാലകളോടൊപ്പം ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളും പങ്കെടുത്തു. പ്രവേശന നടപടികൾ, സ്കോളർഷിപ്പുകൾ, തൊഴിൽ അവസരങ്ങൾ, വിദേശ പഠന മാർഗനിർദേശങ്ങൾ എന്നിവയ്ക്കുള്ള അവസരമാണ് മേളയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇത്തരം പരിപാടിയിലൂടെ ആഗോള വിദ്യാഭ്യാസ മേഖലയിലെ പുതിയ സാദ്ധ്യതകൾ അറിയാനാകുമെന്ന് കൊല്ലം ഡൽഹി പബ്ലിക് സ്കൂൾ ഡയറക്‌ടർ ഡോ. ഹസൻ അസീസ് അറിയിച്ചു.