കൊല്ലം: കേരളാ മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനത്തിൽ 'മദ്യം രാജ്യം വിടുക ' എന്ന മുദ്രാവാക്യമുയർത്തി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കുഞ്ഞച്ചൻ പരുത്തിയറ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സഹദേവൻ ചെന്നാപ്പാറ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ആമ്പാടി സുരേന്ദ്രൻ, ലത്തീഫ് മാമൂട്, ഫിലിപ്പ് മേമഠം, ലീലാ.ജി.നായർ, മങ്ങാട് സുബിൻ, റെനിസൺ ബഞ്ചമിൻ എന്നിവർ സംസാരിച്ചു.