കൊല്ലം: ഡി.സി.സിയിൽ ചേർന്ന കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ എക്‌സിക്യുട്ടീവ് യോഗം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, സംസ്ഥാന നേതാക്കളായ വിതുര നസീർ, ടി.വി.സലാഹുദ്ദീൻ, ജില്ലാ ഭാരവാഹികളായ കിഴക്കെതെരുവിൽ പി.ബാബു, അൻസിൽ മയ്യനാട്, ജീജാബായ്, ഹക്കിം പരവൂർ, വർഗീസ് തരകൻ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ ശിവപ്രസാദ്, നസീർ അഷ്ടമുടി, സന്തോഷ് കുളങ്ങര, അബ്ദുൽ വഹാബ്, റെന്നി ജോൺ, ഷാനവാസ് പുത്തൻവീട്ടിൽ, ഷാജഹാൻ, നിജാബ് മൈലവിള, വഹാബ് കൂട്ടിക്കട, ജയൻ, സുനിൽ, ജയപ്രകാശ്, ഷാജഹാൻ തൃക്കോവിൽ വട്ടം തുടങ്ങിയവർ സംസാരിച്ചു.