കൊല്ലം: എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യൂണിയൻ പരിധിയിലെ വനിതകൾക്കായി ആത്മോപദേശ ശതകം ആലാപന മത്സരം 23ന് ഉച്ചയ്ക്ക് 2ന് യൂണിയൻ ഓഫീസിൽ വച്ച് നടത്തും.
ആദ്യത്തെ പത്ത് ശ്ലോകങ്ങളാണ് ആലപിക്കേണ്ടത്. സിംഗിളായിട്ടും ഗ്രൂപ്പായിട്ടും മത്സരിക്കാം. പങ്കെടുക്കുന്നവർ അതാത് വനിതാ സംഘം മുഖേന 20ന് വൈകിട്ട് 5ന് മുമ്പ് പേരുകൾ യൂണിയൻ ഓഫീസിലോ (ഫോൺ: 0474 2746196), കൊല്ലം യൂണിയൻ വനിതാസംഘം കൺവീനർ രജിത രാജേന്ദ്രനെയോ (ഫോൺ : 9349707334) ഏൽപ്പിക്കണം. പങ്കെടുക്കുന്നവർ 23ന് ഉച്ചയ്ക്ക് 1ന് യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കൊല്ലം യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷീല നളിനാക്ഷൻ അറിയിച്ചു.