bus

കൊല്ലം: കട്ടിപ്പണിയെടുത്തിട്ടും കെ.എസ്.ആർ.ടി.സിയിലെ ബദലി കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ജൂലായിലെ ശമ്പളം ഇതുവരെ ലഭിച്ചില്ല. സ്ഥിരം ജീവനക്കാർക്ക് മാസാവസാനം ശമ്പളം നൽകുമ്പോഴാണ് അവധിയില്ലാതെ പണിയെടുക്കുന്ന ബദലി ജീവനക്കാരെ വലയ്ക്കുന്നത്.

കഴിഞ്ഞ മേയിൽ എണ്ണൂറോളം സ്ഥിരം ജീവനക്കാർ വിരമിച്ചതോടെ ബദലി ജീവനക്കാരെ മാടുകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്. സ്ഥിരം ജീവനക്കാർ ‌ഡബിൾ ഡ്യൂട്ടിയെടുത്താൽ തൊട്ടടുത്ത ദിവസം ഓഫാണ്. എന്നാൽ പുലർച്ചെ ആരംഭിച്ച് രാത്രി വൈകി അവസാനിക്കുന്ന ഡബിൾ ഡ്യൂട്ടി കഴിഞ്ഞാലും ബദലി ജീവനക്കരെ തൊട്ടടുത്ത ദിവസം സമാനമായ സർവീസിലാണ് നിയോഗിക്കുന്നത്. ഒരുമാസം 45 ഡ്യൂട്ടിയിലധികമാണ് ബദലി ജീവനക്കാർ ചെയ്യുന്നത്.

കളക്ഷൻ ബാറ്റയും കണക്കാ...

 ശമ്പളത്തിന് പുറമേ കളക്ഷൻ ബാറ്റയും കിട്ടുന്നില്ല

 ഡ്യൂട്ടിക്ക് എത്താൻ ബൈക്കിന് പെട്രോൾ അടിക്കാനും പണമില്ല

 നേരത്തെ കളക്ഷൻ അടയ്ക്കുമ്പോൾ ബാറ്റ നൽകിയിരുന്നു

 അക്കൗണ്ട് വഴിയാക്കിയതോടെ ഒന്നരമാസം പിന്നിട്ടാലും ലഭിക്കില്ല

 കഴിഞ്ഞ മാസം പമ്പ ഡ്യൂട്ടിക്ക് പോയവർക്കും ബാറ്റ ലഭിച്ചില്ല

കളക്ഷൻ

ഫാസ്റ്റ് പാസഞ്ചർ-14000 രൂപയ്ക്ക്

സൂപ്പർ ഫാസ്റ്റിന്-24000 രൂപയ്ക്ക്

ബാറ്റ - 1%

ഉറക്കമിളച്ച് പണിയെടുത്തിട്ടും ശമ്പളം കിട്ടുന്നില്ല. കളക്ഷൻ ബാറ്റയും കിട്ടാതായതോടെ ജോലിക്കെത്താൻ കടം വാങ്ങേണ്ട ഗതികേടിലാണ്.

ബദലി ജീവനക്കാർ