കൊല്ലം: ചാത്തന്നൂർ ഐശ്വര്യ ടെക്സ്റ്റൈൽ പാർട്ണർ തട്ടാമല വിളയിൽ വീട്ടിൽ ഡി.അജയൻ (72) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ നാളെ രാവിലെ 6നും ഇതര ചടങ്ങുകൾ 8നും. വ്യാപാരി വ്യവസായി ഏകോസമിതി അംഗം, അത്ലറ്റിക് അസോസിയേഷന്റെ സംസ്ഥാന ജോ. സെക്രട്ടറി, ജില്ലാ സെക്രട്ടറി, യൂണിറ്റ് മുൻ പ്രസിഡന്റ്, ക്യു.എ.സി മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ അത്ലറ്റിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യ: ലത. മക്കൾ: അനുവിൻ, അതുൽ. മരുമകൾ: ഡോ.ദിവ്യ.