ചവറ : പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വയം തൊഴിൽ പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഏഴാം ക്ളാസിലെ അടിസ്ഥാന ശാസ്ത്രത്തിലെ പാഠ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട സോപ്പ് നിർമ്മാണമാണ് ഇതിന്റെ ഭാഗമായി കുട്ടികളെ പരിചയപ്പെടുത്തിയത്. ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എം.അജി യോഗത്തിൽ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി, എസ്.എം.സി ചെയർമാൻ പന്മന മഞ്ചേഷ് ,പി.ടി.എ വൈസ് പ്രസിഡന്റ് ആനന്ദ് കുമാർ, സീനിയർ അസിസ്റ്റന്റ് സി.വി.മായ ,സ്റ്റാഫ് സെക്രട്ടറി ഷൈൻകുമാർ, പ്രോഗ്രാം കോർഡിനേറ്റർ വിളയിൽ ഹരികുമാർ എന്നിവർ സംസാരിച്ചു.
കുട്ടികളിൽ സ്വയംതൊഴിൽ വളർത്തുന്നതിനും യുവതലമുറയിൽ സൃഷ്ടിപരതയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വിദഗ്ധ പരിശീലനത്തിലൂടെ വ്യത്യസ്തമായ സുഗന്ധങ്ങളോടുകൂടിയ നൂതനമായ സോപ്പുകൾ നിർമ്മിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നത്.
വിളയിൽ ഹരികുമാർ, ശാസ്ത്രാദ്ധ്യാപകൻ